എന്താണ് IBS ? വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് ?
Irritable Bowel Syndrome ( IBS ) ലോകമെമ്പാടും 15 മുതൽ 20 ശതമാനം വരെ ജനസംഖ്യയിൽ കണ്ടുവരുന്ന ദഹനപ്രക്രിയയെ ബാധിക്കുന്ന ഒരു രോഗമാണ് Irritable Bowel Syndrome (IBS ). ഇതിൽ പ്രധാനമായി വൻകുടലിന്റെ പ്രവർത്തനത്തെ യാണ് ഈ രോഗം ബാധിക്കുന്നത്. 20 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവരിലാണ് ഇത് കൂടുതലായും കാണുന്നത്.നമ്മുടെ ഭക്ഷണ ക്രമത്തിന് രോഗത്തിന്റെ ആവിർഭാവവുമായി അഭേദ്യമായ ബന്ധമുണ്ട്. കാലങ്ങളായി നാം തുടർന്ന് വന്നിട്ടുള്ള ആഹാര ക്രമത്തിൽ വലിയ മാറ്റങ്ങൾ ഇന്ന് വന്നിട്ടുണ്ട്. കാരണങ്ങൾ ഭക്ഷണ സമയത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ സാത്മ്യമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ അധികം തണുപ്പിച്ചതോ , ചൂടോടു കൂടിയതോ ആയ ഭക്ഷണങ്ങൾ . എരിവ് പുളി നിറം ഗന്ധം എന്നിവ കൂട്ടുന്നതിനുള്ള ചേരുവകൾ . ജങ്ക് ഫുഡ് , ബേക്കറി എന്നിവ കൂടുതൽ ഭക്ഷിക്കുക. മുതലായവ ... മാനസിക വ്യതിയാനങ്ങൾ പലപ്പോഴും ഈ രോഗത്തിന് കാരണമായി വരാറുണ്ട്.ആകാംഷ, വിഷാദം, മാനസിക പിരിമുറുക്കം, പുറമെ പ്രകടമാകാത്ത മാനസിക രോഗങ്ങൾ എന്നിവ വൻകുടലിനെ നിയന്ത്രിക്കുന്ന നാഡീവ്യൂഹത്തിന്റെ പ്രവർത്തന വൈകല്യങ്ങൾക്ക് ഹേതുവായി രോഗത്തെ ഉണ്ടാക്കാവുന്നതാണ് . ദഹ...