എന്താണ് IBS ? വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് ?

Irritable Bowel Syndrome ( IBS )

ലോകമെമ്പാടും 15  മുതൽ 20 ശതമാനം വരെ ജനസംഖ്യയിൽ കണ്ടുവരുന്ന ദഹനപ്രക്രിയയെ ബാധിക്കുന്ന ഒരു രോഗമാണ് Irritable Bowel Syndrome  (IBS ). ഇതിൽ പ്രധാനമായി വൻകുടലിന്റെ പ്രവർത്തനത്തെ യാണ് ഈ രോഗം ബാധിക്കുന്നത്.


20 മുതൽ 40  വയസ്സ് വരെ  പ്രായമുള്ളവരിലാണ് ഇത് കൂടുതലായും കാണുന്നത്.നമ്മുടെ ഭക്ഷണ ക്രമത്തിന് രോഗത്തിന്റെ ആവിർഭാവവുമായി അഭേദ്യമായ ബന്ധമുണ്ട്. കാലങ്ങളായി നാം തുടർന്ന് വന്നിട്ടുള്ള ആഹാര ക്രമത്തിൽ വലിയ മാറ്റങ്ങൾ  ഇന്ന് വന്നിട്ടുണ്ട്.

കാരണങ്ങൾ 

  • ഭക്ഷണ സമയത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ 
  • സാത്മ്യമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ 
  • അധികം തണുപ്പിച്ചതോ , ചൂടോടു കൂടിയതോ ആയ ഭക്ഷണങ്ങൾ .
  • എരിവ് പുളി നിറം ഗന്ധം എന്നിവ കൂട്ടുന്നതിനുള്ള ചേരുവകൾ .
  • ജങ്ക് ഫുഡ് , ബേക്കറി എന്നിവ കൂടുതൽ ഭക്ഷിക്കുക. മുതലായവ ...
മാനസിക വ്യതിയാനങ്ങൾ പലപ്പോഴും ഈ രോഗത്തിന് കാരണമായി വരാറുണ്ട്.ആകാംഷ, വിഷാദം, മാനസിക പിരിമുറുക്കം, പുറമെ പ്രകടമാകാത്ത മാനസിക രോഗങ്ങൾ എന്നിവ വൻകുടലിനെ നിയന്ത്രിക്കുന്ന നാഡീവ്യൂഹത്തിന്റെ പ്രവർത്തന വൈകല്യങ്ങൾക്ക് ഹേതുവായി രോഗത്തെ ഉണ്ടാക്കാവുന്നതാണ് .

ദഹന വ്യൂഹത്തിന്റെ ചലന വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഭക്ഷണ പദാർത്ഥങ്ങൾ വളരെ പെട്ടന്നു തന്നെ താഴ്ഭാഗത്തേക്ക് കടന്നു പോകുന്നു.എന്നാൽ മലബന്ധം പ്രധാന ലക്ഷണമായി കാണുന്നവരിൽ ഭക്ഷണ പ്രസരത്തിന്റെ കാലതാമസം ഉണ്ടാകുന്നതായാണ് കാണുന്നത്.

Comments

Popular Posts